Thursday, August 28, 2008

എന്റെ ലോറന്‍സ് സാറേ

CITU സംസ്ഥാന General Secretary എം. എം. .ലോറെന്സ്.
മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മയ്ക്ക് പോകാന്‍ കഴിയാതിരുന്ന സംഭവത്തെ പണിമുടക്കുമായി ബന്ധപ്പെടുത്തുന്നത് മനുഷ്യതമില്ലായ്മ ആണെന്ന് CITU സംസ്ഥാന General Secretary എം. എം. ലോറെന്സ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഇതിന് പണിമുടക്കുമായി ബന്ധമുള്ളതായികണക്കാക്കുന്നില്ല. പണിമുടക്ക്‌ നടത്തിയത് കുട്ടി മരിക്കും എന്ന് അറിഞ്ഞിട്ടല്ല...ഇതു യാദൃശ്ചികമായി സംഭവിച്ചതാണ് ....ഇതൊക്കെ നിങ്ങള്‍ സമരവുമായി ബന്ധപ്പെട്ടു കാണുന്നത് , അധാര്‍മികമാണ്, ന്യായമല്ല...

വെറും യാദ്രിസ്ചികമായി സംഭവിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്‍ഫ്യൂഷന്‍ കൂടി വരുന്നു... സാറേ ഞങ്ങള്‍ മലയാളികള്‍ എല്ലാവരുടെയും കല്യാണവും മരണവും ഒക്കെ ഏത് വിധേനെ നടക്കണം എന്ന് തീരുമാനിക്കുന്നത് അങ്ങയെ പോലുള്ള അതികായന്മാരാന്. അതിനുള്ള അവകാശം ഞങ്ങള്‍ മലയാളികള്‍കാലാകാലങ്ങളില്‍ തന്നു പോന്നിട്ടുമുണ്ട്. ഞങ്ങള്‍ ഓഫീസില്‍ പോണോ കല്യാണം കഴിക്കണോ എന്ന്തീരുമാനിക്കുന്നത് അങ്ങയെ പോലെ ഉള്ളവരാണ്. വിവാഹവും മരണവും ബന്ദ് ഇല്ലാത്ത ദിവസങ്ങളില്‍നടത്തുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, അത് നിങ്ങളുടെ മിടുക്കല്ല...വല്യ വല്യ ആള്‍ക്കാര്‍ അന്ന് ബന്ദ് വേണ്ടഎന്ന് വെയ്ക്കാന്‍ കാണിച്ച മഹാമനസ്കത! അവര്‍ ഒന്നു വിചാരിച്ചാല്‍ ഉണ്ടല്ലോ...അവര്‍ക്കു ബന്ദ് എപ്പോള്‍വേണമെങ്കിലും പ്രഖ്യാപിക്കാം. നിങ്ങളുടെ വിവാഹത്തിന്റെ തലേന്ന് പോലും. അതൊക്കെ യാദ്രിശ്ചികം മാത്രം. (സര്‍, ഞാന്‍ ഇങ്ങനെ പറഞ്ഞു എന്നത് മനസ്സില്‍ വെച്ചു എന്‍റെ കല്യാണത്തിന്‍റെ അന്ന് ബന്ദ് വെച്ചു എന്നോട്പ്രതികാരം ചെയ്യരുത്, പ്ലീസ്! ഞാന്‍ പെട്ട് പോകും.) അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ബന്ദ് ദിവസം നമ്മള്‍ എന്ത്ചെയ്യണം എന്ന് ഇവര്‍ തീരുമാനിക്കും. അതിനിടയില്‍ എന്തെങ്കിലും പറ്റിയാല്‍, വെറും....മാത്രം. മിണ്ടാതിരുന്നുസഹിക്കുക.


(കടപ്പാട്: therightchords.blogspot.കോം)

=========================================
ഒരു ഹര്‍ത്താലിന്റെ, ബാക്കിപത്രം ..........




--- (കടപ്പാട് - ഇമെയില്‍ ക്ലിപ്പിങ്ങ്സ്)
=========================================
"പണിമുടക്ക്‌ വന്‍ വിജയം"

എങ്കില്‍, പണിമുടക്ക് കഴിയുന്നതോടെ നേടിയെടുക്കേണ്ടവ
അഥവാ വിജയിച്ച പണിമുടക്കില്‍ നാളെ മുതല്‍ ലഭ്യമാകേണ്ടവ:
1. വിലകയറ്റം നാളെ മുതല്‍ വിലയിറക്കമായി മാറും. 2. പൂഴ്ത്തിവെയ്ക്കപ്പെട്ട ഇന്ധനം നാളെ മുതല്‍ പുഴയാഴൊഴുകും. 3. എല്ലാ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും ഇന്ന് രാത്രിയോടെ പരിഹാരമാകും. 4. അസംഘടിത തൊഴിലാളികള്‍ ഇന്നുമുതല്‍ സംഘടിയ്ക്കുകയാല്‍ നാളെ മുതല്‍ അവരുടെ തൊഴിലുകള്‍ സുരക്ഷിതമാകും. 5. പ്രോവിഡം ഫണ്ട് ഇന്നിമുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കപ്പെടില്ല.

വിജയിച്ച പണിമുടക്കിനാല്‍ മേപ്പടി കാര്യങ്ങള്‍ നാളെ മുതല്‍ സംഭവിയ്ക്കണം. അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ സംഭവിയ്ക്കണം. സംഭവിച്ചോ ഇല്ലയോ എന്ന് അടുത്ത മാസത്തോടെ നമ്മുക്ക് കാനം രാജേന്ദ്രനോടും എം.എം. ലോറന്‍സിനോടും കത്തെഴുതി ചോദിയ്ക്കാം. അവരുടെ വിലാസം ഇപ്പോള്‍ ലഭ്യമല്ല. അത് ലഭ്യമാക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ കമന്റായി ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു. (ഇതൊന്നും സംഭവിക്കില്ലന്കില്‍ എന്തിന് നിങ്ങള്‍ പണിമുടക്കി?)

--- (കടപ്പാട് - harthaal.blogspot.കോം )
========================================

Tuesday, August 26, 2008

കുറച്ചുകൂടി വീഡിയോകള്‍

കുറച്ചുകൂടി വീഡിയോകള്‍ .......
ഹര്‍ത്താല്‍ ദിന ടിവി വാര്‍ത്തകള്‍ ................

ഇതു പങ്കുവെച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി.......

-----------------------------------------------------
(ഇതാ ഒരു വീഡിയോ)


(മലയാളീ ബന്ദിയായ ദിനം ........)
------------------------------------------------------

(ഇതാ മറ്റൊരു വീഡിയോ)


(ദേശീയ സമരം = കേരള ബന്ദ് ........
ഡല്‍ഹിയും, ബാംഗ്ളൂരും, മുംബയും എല്ലാം നോര്‍മല്‍........
സാക്ഷരകേരളം സമരത്തില്‍!)


----------------------------------------------------------------

(ഇതാ മറ്റൊരു വീഡിയോ)


(പ്രിയ സഖാക്കളെ, വെറുതെ കണ്ണീരിന്‍റെ ശാപം വാങ്ങി വെക്കല്ലേ!)

------------------------------------------------------------------------------------------------

Friday, August 22, 2008

ചില പത്ര വായനകള്‍ (ഹര്‍ത്താല്‍)

ഈ ഹര്‍ത്താല്‍???????????
(ഇതാ ഒരു വീഡിയോ)


ഇതും ഒരു പ്രതിഷേധം തന്നെ. യാത്ര മുടങ്ങിയ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം. (ഇതാണ് സത്യം! ജനങ്ങള്‍ പണിമുടക്കിന് എതിരാണ്.)
------------------------------------------------------------------
(താഴയുള്ള വായന എളുപ്പമാക്കാന്‍, ഓരോന്നിലും ക്ലിക്ക് ചെയ്ത് വലുതാക്കുക)



-----------------------------------------------------
ഇവര്‍ക്കെന്തേ, ഹെല്‍മെറ്റ്‌ നിയമം ഇല്ലേ?





------------------------------------------------------

കേരളം - ഹര്‍ത്താലുകളുടെ സ്വന്തം നാട്!

ഹര്‍ത്താലിന് കാരണം എന്തുമാകട്ടെ,
കേരളം ഹര്‍ത്താലിന് പറ്റിയ മണ്ണാണ്.




ഇതാ കഴിഞ്ഞ വര്ഷത്തെ ചില ഹര്‍ത്താല്‍ കണക്കുകള്‍ .......................................

------------------------------------------------

(ഇതാ ഒരു വീഡിയോ)

ഹര്‍ത്താലില്‍ ഈ പഴക്കാരന്‍ എന്ത് പിഴച്ചു?

ഹര്‍ത്താല്‍ ജനദ്രോഹം.......

ഇതാ ചില സത്യങ്ങള്‍!

ഹര്‍ത്താല്‍ ദിനത്തിലെ ജനദീവിതം ഇങ്ങനെ.........

ഉണരട്ടെ മലയാളിയുടെ മനുഷ്യ മനസാക്ഷി.................

(ഇതാ ഒരു വീഡിയോ)

"ഒരമ്മയുടെ വേദന" ----- ഇതോ ഹര്‍ത്താല്‍?

---------------------------------------------------------------------

(ഇതാ ഒരു വീഡിയോ)

ഒരമ്മയുടെ വിലാപം! എന്തിനീ ഹര്‍ത്താല്‍?

----------------------------------------------------------------------------------------------
******************************************************
ഈ ബ്ലോഗ് ഇവിടെ അവസാനിക്കുന്നില്ല .............
കൂടുതല്‍ വീഡിയോകള്‍ ഉടന്‍ വരുന്നു......
കാത്തിരിക്കുക, സന്ദര്‍ശിക്കുക ........
നമ്മുടെ നാടിനെ രക്ഷിക്കാം ......
*****************************************************